പ്രിൻസിപ്പൽ ട്രാൻസ്ഫർ: ദ്രോഹ നടപടി അവസാനിപ്പിക്കണം -കെ.എച്ച്.എസ്.ടി.യു

കോഴിക്കോട്: മാനദണ്ഡങ്ങൾ ലംഘിച്ചും ഒരേ തസ്തികയിൽ രണ്ടുപേരെ നിയമിച്ചും ഒരാൾക്കുതന്നെ ഒന്നിലധികം സ്കൂളുകളിൽ നിയമനം നൽകിയടക്കം പ്രസിദ്ധീകരിച്ച ഗവ. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ട്രാൻസ്ഫർ ലിസ്​റ്റ്​ വിദ്യാഭ്യാസ മേഖലക്ക്​ അപമാനമാണെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി. സ്ഥലംമാറ്റങ്ങളിലെ അഴിമതി തടയുന്നതിന്​ സീനിയോരിറ്റി അടിസ്ഥാനമാക്കി ഓൺലൈൻ സംവിധാനത്തിലാക്കണമെന്ന് പ്രസിഡൻറ് കെ.ടി. അബ്​ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി സി.ടി.പി. ഉണ്ണി മൊയ്തീൻ, ട്രഷറർ ഡോ. എസ്. സന്തോഷ് കുമാർ എന്നിവർ ​പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.