-സമസ്ത ബോധനയത്‌നത്തിന് തുടക്കം കോഴിക്കോട്: സമൂഹത്തില്‍ നടക്കുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് സമുദായ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ മതമൈത്രി തകര്‍ക്കുന്നതാവരുതെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. 'ജിഹാദ്: വിമര്‍ശനവും വസ്തുതയും' എന്ന പ്രമേയത്തില്‍ സമസ്ത നടത്തുന്ന ബോധനയത്നത്തിൻെറ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതസൗഹാര്‍ദത്തിന് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകള്‍ മതനേതാക്കളില്‍ നിന്നുണ്ടാവാതെ ശ്രദ്ധിക്കണം. മനുഷ്യന് സ്വൈരത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. കോഴിക്കോട് സി.എസ്.ഐ ബിഷപ് ഡോ. റോയിസ് മനോജ് വിക്ടര്‍, സ്വാമി സുരേഷ് വൈദിക് എന്നിവർ മുഖ്യാതിഥികളായിരുന്നു. സമസ്ത മുശാവറ അംഗം എ.വി. അബ്ദുറഹിമാന്, അബ്ദുസമദ് പൂക്കോട്ടൂര്‍, ശുഐബുല്‍ ഹൈതമി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.