ടാങ്കർ ലോറി മിനിലോറിയിലും ഓട്ടോയിലും ഇടിച്ച് നാലുപേർക്ക്​ പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ ചേമഞ്ചേരിയിൽ ഗ്യാസ് ടാങ്കർ ലോറി മിനിലോറിയിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാലുപേർക്ക്​ പരിക്ക്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. മംഗലാപുരത്തുനിന്ന് കൊച്ചിയിൽ ഗ്യാസ് ഇറക്കി തിരിച്ചുപോകുകയായിരുന്ന ടാങ്കർ ലോറിയാണ്​ അപകടത്തിൽപെട്ടത്​. അപകടത്തൽ പരിക്കേറ്റ്​ ഓട്ടോ യാത്രക്കാരായ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ലോറി ഡ്രൈവർമാരെ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലും​ പ്രവേശിപ്പിച്ചു​. പുതുക്കാട്​ സ്വദേശി മാജിൽ അബ്​ദുല്ല (18), പള്ളിപ്പടി സ്വദേശി ശിഹാബ്​ (22) എന്നിവരാണ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. അബ്​ദുല്ലയുടെ കാലിലെ വിരലുകൾ അറ്റുപോയിട്ടുണ്ട്​. ശിഹാബി​ൻെറ പരിക്ക്​ ഗുരുതരമല്ല. അപകടത്തെ തുടർന്ന്​ ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിസുരക്ഷ സേന, പൊലീസ്, നാട്ടുകാർ എന്നിവരാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.