കോഴിക്കോട്: കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളിലെത്തിയ രണ്ടാമത്തെ ബാച്ച് വിദ്യാർഥികൾക്കും വർണാഭമായ സ്വീകരണം. ആദ്യ ബാച്ചിൻെറ പ്രവേശനോത്സവം തിങ്കളാഴ്ചയായിരുന്നു. സാമൂഹിക അകലം പാലിക്കലടക്കം മുൻനിർത്തിയാണ് സ്കൂളുകൾ വിദ്യാർഥികളെ ബാച്ചുകളാക്കി തിരിച്ചത്. ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളിലും ലളിതമായ പ്രവേശനോത്സവം സംഘടിപ്പിച്ചായിരുന്നു നവാഗതരെ വരവേറ്റത്. പലയിടത്തും സ്കൂളുകൾ മൊത്തമായി അലങ്കരിച്ചില്ലെങ്കിലും നവാഗതർക്കായി ക്ലാസ്മുറികൾ വർണക്കടലാസുകൾകൊണ്ടും ബലൂണുകളാലും അലങ്കരിച്ചിരുന്നു. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്നാണ് വിദ്യാർഥികളെ വരവേറ്റത്. എട്ടാം ക്ലാസ് തിങ്കളാഴ്ചയും ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15നുമാണ് തുടങ്ങുക. ടീം സെലക്ഷൻ കോഴിക്കോട്: നവംബർ 12 മുതൽ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ വെയ്റ്റ്ലിസ്റ്റ് ചാമ്പ്യഷിപ്പിനുള്ള ജില്ല ടീം തെരഞ്ഞെുടപ്പ് നവംബർ ഏഴിന് രാവിലെ ഒമ്പതിന് പണിക്കർ റോഡ് യങ്സ്റ്റാർ മൾട്ടി ജിംനേഷ്യത്തിൽ നടക്കും. ഫോൺ: 9895250238. പ്രസംഗ മത്സരം കോഴിക്കോട്: ജില്ല ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിലേക്ക് കുട്ടികളുടെ പ്രധാനമന്ത്രി, രാഷ്ട്രപതി, സ്പീക്കർ എന്നിവെര കണ്ടെത്താൻ വിദ്യാർഥികൾക്ക് പ്രസംഗ മത്സരം നടത്തുന്നു. മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഹാളിൽ നവംബർ ഒമ്പതിന് രാവിലെ പത്തിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.