സമരാനുസ്മരണ യാത്ര ജില്ലയിൽ

കോഴിക്കോട്: 'മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന തലക്കെട്ടിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന പര്യടനം നടത്തി. താമരശ്ശേരിയിൽനിന്ന്​ ആരംഭിച്ച പര്യടനം കൊടുവള്ളി, പെരുമണ്ണ, കോഴിക്കോട് പുതിയസ്​റ്റാൻഡ്​ എന്നിവിടങ്ങളിൽ പര്യടനം നടത്തി രാമനാട്ടുകരയിൽ സമാപിച്ചു. കോ ഓഡിനേറ്റർ ടി. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ലോക ശ്രദ്ധയാകർഷിച്ച മലബാർ വിപ്ലവത്തെ മലബാർ കലാപം എന്ന് മുദ്രകുത്തുന്നതും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കംചെയ്തതും ജനനായകരെ ഇകഴ്​ത്തുന്നതി​‍ൻെറ ഭാഗമാണെന്ന്​ അദ്ദേഹം പറഞ്ഞു. അതിജീവന കലാസംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും മലബാർ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാക്കിയ പുസ്തകം വണ്ടിയും സമര സ്മരണകളുണർത്തുന്ന പാട്ടു വണ്ടിയും യാത്രയിൽ അണിനിരന്നു. ടി. മുജീബ് റഹ്മാൻ, ടി. മുഹമ്മദ് ഷഫീഖ്, മുനീർ ചുങ്കപ്പാറ, ഹസനുൽ ബന്ന, ഷാനിഫ് എന്നിവർ നേതൃത്വം നൽകി. യാത്ര നവംബർ 25ന് തിരുവനന്തപുരത്ത് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.