ഇന്ദിര ജ്യോതി പ്രയാണം

മാവൂർ: ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച്​ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിര ജ്യോതിപ്രയാണം നടത്തി. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റിയുടെ യാത്ര ഉദ്ഘാടനം മാവൂരിൽ ബ്ലോക്ക് പ്രസിഡൻറ്​ എം.പി. കേളുക്കുട്ടിക്ക് ദീപശിഖ കൈമാറി മുൻ ഡി.സി.സി പ്രസിഡൻറ്​ കെ.സി. അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്​ പ്രസിഡൻറ്​ വി.എസ്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് കട്ടാങ്ങൽ, കുന്ദമംഗലം സ്വീകരണകേന്ദ്രങ്ങളിൽ ഇ.എം. ജയപ്രകാശ്, എടക്കുനി അബ്​ദുറഹ്​മാൻ, ബാബു നെല്ലൂളി, വളപ്പിൽ റസാഖ്, എൻ.കെ. ബഷീർ, പി.സി. അബ്​ദുൽ കരീം, സി.വി. സംജിത്ത്, ടി. വേലായുധൻ, കെ.എം. അപ്പുക്കുഞ്ഞൻ, എം. ഗോപാലകൃഷ്ണൻ, മുഹമ്മദ് റാഫി, ടി.കെ. ഹിതേഷ്കുമാർ, ഷിജു മുപ്രമ്മൽ, നിധീഷ് നങ്ങാലത്ത്, ജിജിത്ത് പൈങ്ങോട്ടുപുറം, ലാലു കുന്ദമംഗലം, സജി മാവൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.