സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്നു

CLKP എകരൂല്‍: സ്കൂളിൽ പ്രവേശനോത്സവ ഒരുക്കങ്ങള്‍ക്കിടെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാളന്നൂരിലെ കിനാലൂർ ഈസ്​റ്റ്​ ഗവ. എൽ.പി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്കൂളിൽ ശുചീകരണവും പരിശോധനകളും മറ്റു പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇതിനിടെ പാചകപ്പുരയിലെത്തി ഗ്യാസ് സിലിണ്ടറും പാചക ഉപകരണങ്ങളും പരിശോധിക്കുന്നതിനിടയിലാണ് കണക്​ഷൻ പൈപ്പ്​​ ലീക്കായി തീപടര്‍ന്നത്. ഗ്യാസ് സിലണ്ടര്‍ ഓണ്‍ ചെയ്ത് അടുപ്പ് കത്തിക്കാനുള്ള ശ്രമത്തിനിടെ ​െറഗുലേറ്ററില്‍നിന്നു തീ ഉയരുകയായിരുന്നു. സമയോചിത ഇടപെടല്‍ മൂലം അപകടം ഒഴിവായി. ഉടൻ ചാക്ക് നനച്ച് അധ്യാപകർ സിലിണ്ടർ മൂടി തീ അണച്ചതിനാൽ മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചില്ല. നരിക്കുനിയിൽനിന്നും സ്​റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശി​ന്‍റെ നേതൃത്വത്തില്‍ ഫയർഫോഴ്സ്​ സംഘം സ്ഥലത്തെത്തി ഗ്യാസ് ചോരുന്നില്ലെന്നു ഉറപ്പുവരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.