മാസ്​റ്റേഴ്സ് വോളി ജില്ല ചാമ്പ്യൻഷിപ്: വടകര കോസ്മോപോളിറ്റൻ ക്ലബ്​ ജേതാക്കൾ

കുന്ദമംഗലം: മാസ്​റ്റേഴ്സ് വോളിബാൾ കോഴിക്കോട് ജില്ല ചാമ്പ്യൻഷിപ്പിൽ വടകര കോസ്മോപോളിറ്റൻ ക്ലബ്​ ജേതാക്കളായി. ഫൈനലിൽ കാരന്തൂർ പാറ്റേൺ ക്ലബിനെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് (സ്കോർ 25-17, 25-19) പരാജയപ്പെടുത്തിയാണ് വടകര ജേതാക്കളായത്. കുന്ദമംഗലം പൊലീസ് സ്​​േറ്റഷൻ ഹൗസ് ഓഫിസർ യൂസുഫ് നടുത്തറമ്മൽ, ഷക്കീബ് കൊളക്കാടൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. പാറ്റേൺ പ്രസിഡൻറ്​ അരീക്കൽ മൂസ ഹാജി അധ്യക്ഷത വഹിച്ചു. ജില്ല വോളിബാൾ അസോസിയേഷൻ സെക്രട്ടറി കെ.കെ. മുസ്തഫ സ്വാഗതവും ചാമ്പ്യൻഷിപ്​ കൺവീനർ നാസർ കാരന്തൂർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.