ഇന്ദിര ജ്യോതി പ്രയാണം

CLKP എകരൂല്‍: ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ജ്യോതി പ്രയാണയാത്ര സംഘടിപ്പിച്ചു. പൂനൂരില്‍ നടന്ന ചടങ്ങ് ഡി.സി.സി പ്രസിഡൻറ്​ കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. പരീത് അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ മാസ്​റ്റർ, സമദ് മാസ്​റ്റർ, അഡ്വ. പി. രാജേഷ്, ടി.പി. വേണുഗോപാൽ, എൻ. വേണുഗോപാൽ, ശശി കരിന്തോറ, ഇ.ടി. ബിനോയ്, അബൂബക്കർ മാസ്​റ്റർ, ബാലകൃഷ്ണൻ മാസ്​റ്റർ, ടി.പി. അസീസ്, ജയേഷ്, ഗഫൂർ ഇയ്യാട്, ഗഫൂർ കരുമല, ഷൈജു കരുമല, ഷാനവാസ് പൂനൂർ എന്നിവർ സംബന്ധിച്ചു. കെ.കെ. അബ്​ദുന്നാസർ സ്വാഗതവും കെ.കെ. ദിനേശൻ നന്ദിയും പറഞ്ഞു. Photo: EKAROOL 80.jpg കോൺഗ്രസ് ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ദിര ജ്യോതി പ്രയാണയാത്ര പൂനൂരില്‍ ഡി.സി.സി പ്രസിഡൻറ്​ കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.