കോഴിക്കോട്: കെ.എസ്.ടി.യു സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ് സീസൺ മത്സരങ്ങൾ പൂർത്തിയായി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എഴുപതിനായിരത്തോളം പ്രതിഭകൾ പങ്കെടുത്തു. സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രതിഭ ക്വിസ് കൺവീനർ ടി.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ. ഫസൽ ഗഫൂർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കരീം പടുകുണ്ടിൽ, ബഷീർ ചെറിയാണ്ടി, പി.കെ. അസീസ്, കെ.എം. അബ്ദുല്ല, ഫൈസൽ പടനിലം, കെ. അബ്ദുൽ ലത്തീഫ്, ടി.പി. തസ്ലിം, എ.സി. അത്താവുല്ല തുടങ്ങിയവർ സംസാരിച്ചു. 'ഭരണ പരിഷ്കരണ കമീഷന്‍ ശിപാര്‍ശ ഗൗരവമായെടുക്കണം' കോഴിക്കോട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ ഭരണ പരിഷ്കരണ കമീഷന്‍ ശിപാര്‍ശ ചെയ്ത നിയമ നിര്‍മാണം സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു. കേരളത്തിൻെറ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പ്രബുദ്ധതയെ വെല്ലുവിളിക്കുംവിധം മന്ത്രവാദ ആഭിജാര അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളീയ സമൂഹമിന്ന്. ആത്മീയ വാണിഭക്കാരില്‍നിന്ന് വിശ്വാസികളെ രക്ഷിക്കാന്‍ ശക്തമായ നിയമ നിര്‍മാണംതന്നെ വേണം -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.