കീഴരിയൂർ: പുതിയ സാഹചര്യത്തിൽ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ദീർഘകാല കിടപ്പു രോഗികൾക്കും, വയോജനങ്ങൾക്കും തണലൊരുക്കുന്നത് സാന്ത്വന പരിചരണ കൂട്ടായ്മകളാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ഇത്തരം കൂട്ടായ്മകളെ നാടൊന്നായി പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. കീഴരിയൂരിൽ ആരംഭിച്ച കൈൻഡ് പാലിയേറ്റീവ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് അധ്യക്ഷത വഹിച്ചു. കൈൻഡ് സെക്രട്ടറി കെ. അബ്ദുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഒ. പിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ നിവഹിച്ചു. പാലാഴി കുഞ്ഞമ്മദിൻെറ ഓർമക്കായി കുടുംബം നൽകിയ ഹോം കെയർ വാഹനത്തിൻെറ താക്കോൽദാനം പാലാഴി പാത്തുമ്മ ഉമ്മയും ഫ്ലാഗ് ഓഫ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ നിർമലയും നിർവഹിച്ചു. നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. യൂനുസ് മുഖ്യപ്രഭാഷണം നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് മികച്ച സേവനം നടത്തുന്ന കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം. സുനിൽ കുമാർ, ഇടത്തിൽ ശിവൻ, മിസ്ഹബ് കീഴരിയൂർ, കേളോത്ത് മമ്മു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ വല്ലിപ്പടിക്കൽ, ഐ. സജീവൻ, ഇ. എം. മനോജ്, എം. സുരേഷ്, ഗോപാലൻ കുറ്റി ഒഴത്തിൽ, കുറുമയിൽ ജലജ, സവിത, ഫൗസിയ, ഡോ. മുഹമ്മദ് അഷ്‌റഫ്, കെ.ടി. രാഘവൻ, രാജേഷ് കീഴരിയൂർ, ടി.യു സൈനുദ്ദീൻ, ടി. കുഞ്ഞിരാമൻ, ഇ.ടി. ബാലൻ, കെ.പി. ഭാസ്കരൻ, സി. ഷാക്കി, പോക്കർ തോട്ടത്തിൽ, എടക്കുടി ബാവ, എം.കെ. മുഹമ്മദ്, ശശി പാറോളി, ടി.എ. സലാം, രജിത കടവത്ത് വളപ്പിൽ എന്നിവർ സംസാരിച്ചു. രമേശൻ മാനത്താനത്ത് സ്വാഗതവും ഷാനിദ് ചങ്ങാരോത്ത് നന്ദിയും പറഞ്ഞു. Koy 1 കീഴരിയൂരിൽ കൈൻഡ് പാലിയേറ്റീവ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.