പദ്ധതി വിനിയോഗം; പേരാമ്പ്ര ബ്ലോക്ക് ഒന്നാമത്

പേരാമ്പ്ര: 2021- 22 വർഷത്തെ പദ്ധതി വിനിയോഗത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് മൂന്നാമതുമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളപ്പിറവി ദിനം മുതൽ ഭരണ സമിതി അധികാരമേറ്റെടുത്തതി​ൻെറ ഒന്നാം വാർഷികമായ ഡിസംബർ 21 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ ​േബ്ലാക്ക് പഞ്ചായത്തി​ൻെറ 10 പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ഭരണസമിതി തീരുമാനിച്ചതായും പ്രസിഡൻറ് അറിയിച്ചു. നവംബർ ഒന്നിന് രാവിലെ 10.30ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഫിസിയോതെറപ്പി യൂനിറ്റി​ൻെറ ഉദ്ഘാടനം നടക്കും. നവംബർ എട്ടിന് പൂർത്തീകരിച്ച 55 വീടുകളുടെ പ്രഖ്യാപനം നടത്തും. നവംബർ 10ന് പുതുതായി അനുവദിക്കുന്ന 98 വീടുകളുടെ ആദ്യ ഗഡു നൽകും. പേരാമ്പ്ര താലൂക്ക്​ ആശുപത്രി ഡയാലിസിസ് യൂനിറ്റിലേക്കുള്ള പുതിയ ജനറേറ്റർ സ്ഥാപിക്കൽ പൂർത്തിയാവുകയാണ്. ഇതി​ൻെറ ഉദ്ഘാടനവും നവംബർ ആദ്യ ആഴ്​ച സംഘടിപ്പിക്കും. താലൂക്ക്​ ആശുപത്രി ഡയാലിസിസ് യൂനിറ്റി​ൻെറ രണ്ടാം ഘട്ട പ്രവർത്തനവും തുടങ്ങും. ​േബ്ലാക്ക് പരിധിയിലെ പട്ടികജാതി വിഭാഗത്തിൽപെട്ട ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾക്കുള്ള മെറിറ്റോറിയൽ സ്കോളർഷിപ്പി​ൻെറ ഒന്നാമത്തെ ഗഡു നവംബർ ഒന്നിന് വിതരണം ചെയ്യും. പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനമുറി 10 എണ്ണം പൂർത്തീകരിച്ച് നവംബർ 25നുള്ളിൽ പ്രഖ്യാപിക്കും. ക്ഷീര കർഷകർക്കുള്ള ഇൻസൻെറിവ് 10 ലക്ഷം രൂപ നവംബർ 15നകം വിതരണം ചെയ്യും. പാറാട്ടുപാറ, പയ്യോളിക്കുന്ന് എന്നീ കുടിവെള്ള പദ്ധതികൾ നവംബർ 20നകം പൂർത്തീകരിക്കും. പേരാമ്പ്ര താലൂക്ക്​ ആശുപത്രി സോളാർ പാനൽ സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു. നവംബർ 30നകം പൂർത്തീകരിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു. വൈസ് പ്രസിഡൻറ് പി.കെ. പാത്തുമ്മ, സ്​റ്റാൻഡിങ് ​കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, സെക്രട്ടറി ബേബി, അംഗങ്ങളായ കെ.കെ. വിനോദൻ, പി.ടി. അഷ്റഫ്, കെ.കെ. ലിസി, പ്രഭാ ശങ്കർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.