യുവാവി​ന്‍റെ ചികിത്സക്ക് കൈകോർത്ത്​ നാട്​

കൊയിലാണ്ടി: ഇരുവൃക്കകളും തകരാറിലായ നഗരസഭ വാർഡ് 23ൽ താനിക്കുഴി മീത്തൽ റനീഷി​ന്‍റെ(43) ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തി​ന്‍റെ ഏക ആശ്രയമാണ് റനീഷ്. നഗരസഭ കൗൺസിലർ ജമാൽ (ചെയർമാൻ), വി.സി. രവീന്ദ്രൻ (കൺവീനർ), ശംസുദ്ധീൻ കണ്ണങ്കോട്ട് (ട്രഷറർ) എന്നിവർ ഭാരവാഹികളായ കമ്മിറ്റി പ്രവർത്തനം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കിഡ്നി രോഗ വിഭാഗത്തിലാണ് ഇപ്പോൾ ചികിത്സ. ഡയാലിസിസ് ചെയ്തുവരുകയാണ്. ഇരുവൃക്കകളും ചുരുങ്ങിയതിനാൽ എത്രയും പെട്ടെന്ന് സർജറി ചെയ്യണമെന്നാണ് ഡോക്​ടർമാരുടെ നിർദേശം. റനീഷ് ചികിത്സ സഹായ കമ്മിറ്റി ഫെഡറൽ ബാങ്ക് കൊയിലാണ്ടി ശാഖയിൽ ജോയൻറ്​ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: 14070100230447. ഫെഡറൽ ബാങ്ക്​, കൊയിലാണ്ടി ബ്രാഞ്ച്​, ഐ.എഫ്​.എസ്​.സി കോഡ്​: FDRL0001407. ​ഗൂഗിൾ പേ: 9995599521, ഫോൺ പേ: 9995599521. പടം Koy 4 റനീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.