വടകര: കുറ്റാന്വേഷണ മികവിന് നൂറോളം ഗുഡ് സർവിസ് എൻട്രിയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും നേടിയ എസ്.ഐ സി.എച്ച്. ഗംഗാധരൻ പടിയിറങ്ങി. വടകര ട്രാഫിക്ക് എസ്.ഐ ആയിരിക്കെയാണ് 29 വർഷ സർവിസ് പൂർത്തിയാക്കി പടിയിറക്കം. കല്ലാച്ചിയിൽ നടന്ന ബാങ്ക് കവർച്ച, ടൈക്കൂൺ മണി ചെയിൻ തട്ടിപ്പ് കേസ്, 24 ഓളം ആഡംബര കാറുകൾ മോഷണം നടത്തിയ കേസ്, മറ്റ് അനേകം കളവു കേസുകൾക്ക് തുമ്പുണ്ടാക്കിയത് ഇദ്ദേഹത്തിൻെറ നേതൃത്വത്തിലുള്ള സംഘമാണ്. കഞ്ചാവ് ഉൾപ്പെടെ മയക്കു മരുന്ന് കേസുകൾ പിടികൂടുന്നതിലും പ്രാഗല്ഭ്യം തെളിയിച്ചു. കോവിഡ് കാലത്തു പയ്യോളിയിൽ നടന്ന പി.പി.ഇ കിറ്റ് ധരിച്ച് മോഷണം, വടകരയിൽ നടന്ന വിവാദമായ മോർഫിങ് കേസ്, ചോമ്പാലിൽ നടന്ന സ്ത്രീയെ ആക്രമിച്ചു മാലപൊട്ടിക്കൽ കേസ്, നാദാപുരം സി.ഐ യെ ബോംബ് എറിഞ്ഞ കേസ്, നരിക്കാട്ടേരി സ്ഫോടനം, ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസ് തുടങ്ങിയ അന്വേഷണ സ്ക്വാഡുകളിൽ മികവ് പുലർത്തി. ജില്ലാ ആൻറി നാർകോട്ടിക് സ്‌ക്വാഡ്, ടെംപിൾ തെഫ്റ്റ് സ്‌ക്വാഡ് , ടെംപിൾ തെഫ്റ്റ് ഇൻവെസ്റ്റിഗേഷൻ സ്പെഷൽ സ്‌ക്വാഡ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയഷനും ചേർന്ന് യാത്രയയപ്പു നൽകി. അഡീഷണൽ എസ്.പി. പ്രദീപ് കുമാർ ഉപഹാരങ്ങൾ നൽകി. നാർകോട്ടിക് ഡിവൈ.എസ്.പി അശ്വകുമാർ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുജിത്, ജില്ലാ കമ്മിറ്റി അംഗം സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ചിത്രം സർവിസിൽനിന്നു വിരമിക്കുന്ന ട്രാഫിക് എസ്.ഐ സി.എച്ച്. ഗംഗാധരന് അഡീഷനൽ എസ്.പി. പ്രദീപ് കുമാറിൻെറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.