പ്ലസ്​ വൺ: കാസർകോട്ട്​​ ഒഴിവി​െൻറ രണ്ടിരട്ടിയിലധികം അപേക്ഷകർ

പ്ലസ്​ വൺ: കാസർകോട്ട്​​ ഒഴിവി​ൻെറ രണ്ടിരട്ടിയിലധികം അപേക്ഷകർ കാസർകോട്​: പ്ലസ്​ വൺ സപ്ലിമൻെററി അലോട്ട്​മൻെറിന്​ അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ കാസർകോട്​ ജില്ലയിൽ ആകെ ഒഴിവി​ൻെറ രണ്ടിരട്ടിയിലധികം അപേക്ഷകർ. ജില്ലയിൽ 1585 ഒഴിവുകളാണ്​ സപ്ലിമൻെററി അലോട്ട്​മൻെറിലുള്ളത്​. എന്നാൽ, വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചുവരെ അയ്യായിരത്തോളം അപേക്ഷകർ ഈ സീറ്റുകളിലേക്ക്​ അപേക്ഷിച്ചുവെന്നാണ്​ കണക്ക്​. ഇതോടെ, സപ്ലിമൻെററി അലോട്ട്​മൻെറ്​ പൂർത്തീകരിച്ചാലും 3000ത്തോളം പേർ സീറ്റ്​ കിട്ടാതെ പുറത്താകുമെന്ന്​ ഉറപ്പായി. 445 സീറ്റ്​ ഒഴിവുള്ള വി.എച്ച്​.എസ്​.ഇ സപ്ലിമൻെററി അലോട്ട്​മൻെറിലേക്കും അപേക്ഷകരുടെ വർധനയാണുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.