മൂന്നു വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ

ഉപ്പള: മൂന്ന് വയസ്സുകാരി താമസസ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ. ഉപ്പള മാളിഗ റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഝാർഖണ്ഡ് അസാരി ബാഗിലെ ഷൗക്കത്തലി - നാസ്മ ഫാത്തിമ ദമ്പതികളുടെ മകൾ മുബഷിറയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന്​ കുട്ടിയെ കാണതായതിനെ തുടർന്നുള്ള തിരച്ചിലാണ്​ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. അഗ്നിശമനസേന ഉദ്യോഗസ്​ഥർ കുഞ്ഞിനെ പുറത്തെടുത്തു. മൃതദേഹം കാസർകോട്​ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടുമാസം മുമ്പാണ് കുടുംബം ഉപ്പളയിൽ എത്തിയത്. സഹോദരങ്ങൾ: മുസ്ഫിക ഫാത്തിമ, ഷബാണ, നുമാൻ. mubashira obit ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.