ചുമട്ടുതൊഴിലാളി ക്ഷേമനിധിയിൽ പുതിയ പെൻഷൻ പദ്ധതി പരിഗണനയിൽ

കോഴിക്കോട്: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ വിരമിച്ചവരും വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് തൊഴിൽ വകുപ്പ്​ സെക്രട്ടറി സംസ്​ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു.പദ്ധതി നടപ്പാക്കിയാലുടൻ ഈ വിഷയത്തിലെ പരാതിക്കാരൻ ഉൾപ്പെടെയുള്ളവർക്ക് കാലതാമസം കൂടാതെ പെൻഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ബോർഡ് ചീഫ് എക്സി.ഓഫിസർക്ക് നിർദേശം നൽകി. കേരള വികലാംഗ സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ടി.വി. രാമകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. നേരത്തെ ബോർഡിലെ ജീവനക്കാർക്ക് കേരള സർവിസ് റൂൾസ് പാർട്ട് 3 പ്രകാരം പെൻഷൻ നൽകുന്നതിന് അനുമതി നൽകിയതാണെന്നും എന്നാൽ ബോർഡി‍ൻെറ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പ്രസ്തുത തീരുമാനം പിൻവലിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പുതിയ പെൻഷൻ പദ്ധതി ആവിഷ്ക്കരിക്കാൻ ചുമട്ടുതൊഴിലാളി ബോർഡിന് നിർദേശം നൽകിയിട്ടുണ്ട് . കേരള ഹൈകോടതിയുടെയും മനുഷ്യാവകാശ കമീഷ‍ൻെറയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വിരമിക്കുന്ന ജീവനക്കാർക്ക് 1000 മുതൽ 10,000 രൂപ വരെ സമാശ്വാസ ധനസഹായം നൽകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.