കണ്ടെയ്ൻമെൻറ്​ സോണുകളിൽ കൂടുതൽ കടുത്ത നിയന്ത്രണം

കണ്ടെയ്ൻമൻെറ്​ സോണുകളിൽ കൂടുതൽ കടുത്ത നിയന്ത്രണം കോഴിക്കോട്​: ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമൻെറ്​, ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുത്തതാക്കി ജില്ല കലക്ടർ ഉത്തരവായി. കണ്ടെയ്ൻമൻെറ്​ സോണിന് അകത്തേക്കും പുറത്തേക്കും ഓരോ വഴികൾ മാത്രമേ ഉണ്ടാവുക. മറ്റുള്ള റോഡുകൾ അടച്ചിടും. മെഡിക്കൽ, അവശ്യ സാധനങ്ങൾക്കു വേണ്ടിയല്ലാതെ സഞ്ചാരം അനുവദിക്കില്ല. അവശ്യ സേവനങ്ങൾക്കല്ലാതെ പുറമെ നിന്നുള്ള പ്രവേശനവും നിരോധിച്ചു. ആൾക്കൂട്ടവും പരിപാടികളും അനുവദിക്കില്ല. എല്ലാ പൊതു ഇടങ്ങളും അടച്ചിടും. അവശ്യ സേവനങ്ങൾക്കും വസ്തുക്കൾക്കുമല്ലാതെയുള്ള ഓഫിസുകൾ അടച്ചിടേണ്ടതാണ്. ആളുകൾ ജോലി വീടുകളിൽ നിന്ന് നിർവഹിക്കേണ്ടതാണ്. അവശ്യ സേവനങ്ങൾക്കും സാധനങ്ങൾക്കുമായുള്ള കടകളും സ്ഥാപനങ്ങളും സേവനം വീടുകളിൽ എത്തിക്കേണ്ടതാണ്. ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ സോണിൽ മെഡിക്കൽ, അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രമേ അനുവദിക്കൂ. അകത്തേക്കും പുറത്തേക്കും ഓരോ വഴികൾ മാത്രമാണുണ്ടാവുക. മറ്റ് റോഡുകൾ അടച്ചിടും. ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയേണ്ടതാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് ഉത്തരവിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.