നാദാപുരം: കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ട സെക്ടറൽ മജിസ്ട്രേട്ടിനെതിരെ തിരിഞ്ഞ യുവാക്കൾക്ക് കലക്ടർ പിഴചുമത്തി. ശനിയാഴ്ച ഉച്ചയോടെ തൂണേരിയിലാണ് സംഭവം. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന നടക്കുന്നതിനിടെ ബൈക്കിൽ സ്ഥലത്തെത്തിയ യുവാക്കളാണ് മജിസ്ട്രേട്ടിനെതിരെ തട്ടിക്കയറിയത്. മാസ്ക് ധരിക്കാതെയുള്ള യാത്ര കണ്ടെത്തിയ ഉദ്യോഗസ്ഥർ യുവാക്കളോട് പിഴ അടക്കാൻ ആവശ്യപ്പെട്ടു. പിഴ അടക്കാൻ തയാറാകാതെ ഇവർ ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ വിഡിയോയിൽ ചിത്രീകരിച്ച രംഗങ്ങൾ ഉടൻ കലക്ടർക്ക് അയക്കുകയും കലക്ടറുടെ നിർദേശപ്രകാരം പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നാദാപുരം സ്റ്റേഷനിൽ എത്തിച്ച യുവാക്കൾക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കി വിട്ടയക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.