വടകര: ചോറോട് ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിതർ ക്രമാതീതമായി ഉയരുന്നു. രോഗബാധിതർ 500ലേക്ക്. ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയിൻമൻെറ് സോണാക്കി. വാർഡുകളിലേക്കുള്ള റോഡുകൾ അടച്ചു. പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയിൻമൻെറ് സോണാക്കി. ഗ്രാമ പഞ്ചായത്ത് കോവിഡ് ബാധിത പ്രദേശങ്ങളിൽ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. സെക്ടറൽ മജിസ്ട്രേട്ട് ആർ.ആർ.ടി വളൻറിയർമാർ ഉൾപ്പെടെ പ്രവർത്തനങ്ങളിൽ സജീവമാണ്. ഗ്രാമപഞ്ചായത്ത് രണ്ടിടങ്ങളിൽ കോവിഡ് കെയർ സൻെററുകൾ ഒരുക്കും. മേഴ്സി കോളജിൽ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. രണ്ട് ദിവസത്തിനകം പണി പൂർത്തിയാവും. നഗരസഭയിൽ 685 പേർക്ക് കോവിഡ് പോസിറ്റിവ് ആയിട്ടുണ്ട്. പുതുതായി 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. 40 പേർക്ക് നെഗറ്റിവ് ആയി. 1070 പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.