കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിച്ചതായി പരാതി

താമരശ്ശേരി: കാര്‍ഷികവിളകള്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി പരാതി. ഈര്‍പോണ ക്വാറി മുക്ക് ഇബ്രാഹീം കുട്ടിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍നിന്നാണ് വിളകള്‍ വെട്ടിനശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കമുക്, തെങ്ങ്, വാഴ, കുരുമുളക്് തുടങ്ങിയവ വ്യാപകമായി വെട്ടിനശിപ്പിച്ചത്. മുന്തിയ ഇനത്തില്‍പെട്ട വിളവുകള്‍ കായ്ഫലം തരാറായപ്പോഴാണ് നശിപ്പിച്ചതെന്ന് ഉടമ ഇബ്രാഹീം പറഞ്ഞു. ഇതിനുമുമ്പും ഇവിടെ കൃഷി നശിപ്പിച്ചിരുന്നതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.