കുന്ദമംഗലം മാതൃക പൊലീസ് സ്​റ്റേഷന്‍ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം: 1.49 കോടി രൂപ ചെലവില്‍ നിർമിച്ച മാതൃക പൊലീസ് സ്​റ്റേഷന്‍ കെട്ടിടത്തി‍ൻെറ ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍നിന്നാണ്​ ഫണ്ട് അനുവദിച്ചത്. 95 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടത്തിലേക്ക് നിർമിക്കുന്ന റോഡി​ൻെറ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. റോഡിനും ഗേറ്റ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.