കുരുവട്ടൂർ: കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ കോണോട്ട് കൊയ്ത്തുത്സവം നടത്തി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 'നിവേദ്യം' കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന പരിപാടി വൈസ് പ്രസിഡൻറ് ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ ലിനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെയർമാൻ സോമനാഥൻ, പി.അപ്പുക്കുട്ടൻ, സിന്ധിത, വാർഡ് വികസന സമിതി അംഗങ്ങളായ ചന്ദ്രൻ, രാഘവൻ, ജയ എന്നിവർ പങ്കെടുത്തു. മോളി സ്വാഗതവും ജിജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.