തോട്ടത്തിൽ റഷീദിന്​ ഓർമപ്പുസ്​തകമൊരുക്കും

കോഴിക്കോട്​: ജീവകാരുണ്യ -വിദ്യാഭ്യാസ -സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തോട്ടത്തിൽ റഷീദി​‍ൻെറ നിര്യാണത്തിൽ 'അവർ ഇന്ത്യ ഫൗണ്ടേഷൻ' യോഗം അനുശോചിച്ചു. പകരംവെക്കാൻ സാധിക്കാത്ത വിസ്മയമായിരുന്നു റഷീദി​‍ൻെറ ജീവിതമെന്ന്​ യോഗം അനുസ്​മരിച്ചു. തോട്ടത്തിൽ റഷീദിന്​ ഓർമപ്പുസ്​തകമൊരുക്കാനും യോഗം തീരുമാനിച്ചു. ഡോ. അബ്​ദുല്ല ചെറയക്കാട്ട് അധ്യക്ഷത വഹിച്ചു. ഡോ. ആസാദ് മൂപ്പൻ, ഡോ. പി.സി. അൻവർ, എം.എ. മുഹമ്മദ് ജമാൽ, എൻജിനീയർ അബ്​ദുൽ റഹ്​മാൻ, ശമീമ അജ്മൽ, ഡോ. സുബൈർ ഹുദവി എന്നിവർ സംസാരിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ നൂറോളം പേർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.