ഡോ. ആർസുവിന്​ തപാൽ വകുപ്പി​‍െൻറ ആദരം

ഡോ. ആർസുവിന്​ തപാൽ വകുപ്പി​‍ൻെറ ആദരം കോഴിക്കോട്​: ഗാന്ധിയൻ കൃതികളുടെ രചയിതാവും വിവർത്തകനും കാലിക്കറ്റ്​ സർവകലാശാല ഗാന്ധി ചെയർ വിസിറ്റിങ്​ പ്രഫസറുമായ ഡോ. ആർസുവിന്​ ഇന്ത്യൻ തപാൽ വകുപ്പി​‍ൻെറ ആദരം. വിജിലൻസ്​ വാരാഘോഷ ഭാഗമായി തപാൽ വകുപ്പ്​ വടക്കൻ മേഖല സംഘടിപ്പിച്ച ഗാന്ധി പ്രഭാഷണത്തി​‍ൻെറ മികവിനുള്ള അംഗീകാരമാണ്​ പുരസ്​കാരം. കാലിക്കറ്റ്​ സർവകലാശാല ടാഗോർ നികേതനിൽ സംഘടിപ്പിച്ച ചടങ്ങിൽ മലപ്പുറം തപാൽ ഡിവിഷൻ സൂപ്രണ്ട്​ ടി. വാസുദേവൻ ഉപഹാര സമർപ്പണം നടത്തി. സാധാരണക്കാരുടെ മനസ്സിലേക്ക്​ ഗാന്ധിയൻ ആശയങ്ങൾ എത്തിക്കുന്നതിൽ ഡോ. ആർസു വഹിച്ച പങ്ക്​​ പ്രശംസനീയമാണെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി ചെയർ ട്രസ്​റ്റ്​ ചെയർമാൻ ആർ.എസ്​. പണിക്കർ അധ്യക്ഷത വഹിച്ചു. പ്രോ വൈസ്​ ചാൻസലർ ഡോ. നാസർ, പ്രഫ. ഗോപാലൻകുട്ടി, ടി. ബാലകൃഷ്​ണൻ, ശ്രീലത, ഡോ. എം.സി.കെ. വീരാൻ എന്നിവർ സംസാരിച്ചു. ഡോ. ആർസു മറുപടി പ്രസംഗം നടത്തി. photo: DrArsu തപാൽ വകുപ്പി​‍ൻെറ മൈസ്​റ്റാമ്പ്​ ഉപഹാരം ഡോ. ആർസുവിന്​ പോസ്​റ്റൽ സൂപ്രണ്ട്​ ടി. വാസുദേവൻ സമർപ്പിക്കുന്നു. പ്രോ വൈസ്​ ചാൻസലർ ഡോ. എം. നാസർ, ആർ.എസ്​. പണിക്കർ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.