ഡോ. ആർസുവിന് തപാൽ വകുപ്പിൻെറ ആദരം കോഴിക്കോട്: ഗാന്ധിയൻ കൃതികളുടെ രചയിതാവും വിവർത്തകനും കാലിക്കറ്റ് സർവകലാശാല ഗാന്ധി ചെയർ വിസിറ്റിങ് പ്രഫസറുമായ ഡോ. ആർസുവിന് ഇന്ത്യൻ തപാൽ വകുപ്പിൻെറ ആദരം. വിജിലൻസ് വാരാഘോഷ ഭാഗമായി തപാൽ വകുപ്പ് വടക്കൻ മേഖല സംഘടിപ്പിച്ച ഗാന്ധി പ്രഭാഷണത്തിൻെറ മികവിനുള്ള അംഗീകാരമാണ് പുരസ്കാരം. കാലിക്കറ്റ് സർവകലാശാല ടാഗോർ നികേതനിൽ സംഘടിപ്പിച്ച ചടങ്ങിൽ മലപ്പുറം തപാൽ ഡിവിഷൻ സൂപ്രണ്ട് ടി. വാസുദേവൻ ഉപഹാര സമർപ്പണം നടത്തി. സാധാരണക്കാരുടെ മനസ്സിലേക്ക് ഗാന്ധിയൻ ആശയങ്ങൾ എത്തിക്കുന്നതിൽ ഡോ. ആർസു വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി ചെയർ ട്രസ്റ്റ് ചെയർമാൻ ആർ.എസ്. പണിക്കർ അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. നാസർ, പ്രഫ. ഗോപാലൻകുട്ടി, ടി. ബാലകൃഷ്ണൻ, ശ്രീലത, ഡോ. എം.സി.കെ. വീരാൻ എന്നിവർ സംസാരിച്ചു. ഡോ. ആർസു മറുപടി പ്രസംഗം നടത്തി. photo: DrArsu തപാൽ വകുപ്പിൻെറ മൈസ്റ്റാമ്പ് ഉപഹാരം ഡോ. ആർസുവിന് പോസ്റ്റൽ സൂപ്രണ്ട് ടി. വാസുദേവൻ സമർപ്പിക്കുന്നു. പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ, ആർ.എസ്. പണിക്കർ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.