മാവൂർ: ഗ്രാമപഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ എം.സി.എച്ച് യൂനിറ്റ് ചെറൂപ്പയുടെ 'കൂടെ നിൽക്കാം താങ്ങും തണലുമായി' പദ്ധതി പ്രകാരം, കിടപ്പിലായ രോഗികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. രോഗികളുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ചു നൽകുകയായിരുന്നു. കിറ്റ് വിതരണത്തിൻെറ പഞ്ചായത്ത് തല ഉദ്ഘാടനം തെങ്ങിലക്കടവ് ഒറ്റപ്ലാക്കലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഉമ്മർ മാസ്റ്റർ നിർവഹിച്ചു. എം.സി.എച്ച് യൂനിറ്റ് പാലിയേറ്റിവ് കെയർ യൂനിറ്റ് നഴ്സ് ഷമീറ മഠത്തിലാംതൊടി കിടപ്പുരോഗിക്കുവേണ്ടി കിറ്റ് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുകുഞ്ഞൻ, ശുഭ ശൈലേന്ദ്രൻ, ടി. രഞ്ജിത്ത്, മെംബർമാരായ ടി.ടി.എ. ഖാദർ, എം.പി. കരീം, പ്രസന്നകുമാരി, ഗീതാമണി, ഗീത, ശ്രീജ, ഫാത്തിമ ഉണിക്കൂർ, മോഹൻദാസ്, അസി. സെക്രട്ടറി എൻ. രാജേഷ് എന്നിവർ സംബന്ധിച്ചു. thu mvr kit മാവൂർ ഗ്രാമപഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൻെറ കിടപ്പിലായ രോഗികൾക്കുള്ള കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി. ഉമ്മർ മാസ്റ്റർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.