കോവിഡ് വ്യാപനം: കിഴക്കോത്തും നടപടികൾ ഊർജിതമാക്കും

എളേറ്റിൽ: കോവിഡ് വ്യാപനം കൂടുതലായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. എല്ലാ വാർഡുകളിലും ആർ.ആർ.ടി കമ്മറ്റികൾ പുനഃസംഘടിപ്പിക്കും. പൊതുസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പൊതു കച്ചവട സ്ഥാപനങ്ങൾ സന്ദർശിച്ച്​ നിയമം കർശനമായി പാലിക്കാൻ നിർദേശം നൽകും. വെള്ളിയാഴ്ച രാവിലെ 10ന്​ കിഴക്കോത്ത് ബാങ്ക് ഓഡിറ്റോറിയത്തിൽ വർക്കിങ് ഗ്രൂപ്പും 11, 12, 13 തീയതികളിൽ ഗ്രാമസഭകളും ചേരും. വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ.കെ ജബ്ബാർ, റംല മക്കാട്ടുപൊയിൽ, കെ. പ്രിയങ്ക, മനോജ് കുമാർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.