വൈദ്യുതിക്കാലും ട്രാൻസ്ഫോർമറും മാറ്റാൻ നിർദേശം

എലത്തൂർ: കോരപ്പുഴ പാലം സർവിസ് റോഡിൽ മാർഗതടസ്സമായ ട്രാൻസ്ഫോർമർ, ആർ.എം.യു തുടങ്ങിയവയും പാവങ്ങാട് - കോരപ്പുഴ നടപ്പാതയിലെ വൈദ്യുതി കാലും മാറ്റിസ്ഥാപിക്കാൻ ഫണ്ട് അനുവദിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ട്രാൻസ്ഫോർമറും അനുബന്ധ ഉപകരണവും മാറ്റാൻ എട്ടുലക്ഷം രൂപയും നടപ്പാതയിലെ കാലുകൾ മാറ്റാൻ 21 ലക്ഷം രൂപയുമാണ് കെ.എസ്.ഇ.ബിക്ക്​ നൽകേണ്ടത്. ഫണ്ട് ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അറിയിച്ചു. മരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജി. ആർ. സിന്ധു, കെ.എസ്.ഇ.ബി അസി. എൻജി. പി. മുഹമ്മദ് സാലിഹ്, യു. എൽ.സി.സി ഡയറക്ടർ എം.എം. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: wed tranformer.jpg കോരപ്പുഴ പാലം സർവിസ് റോഡിൽ മാർഗതടസ്സമായി നിൽക്കുന്ന ട്രാൻസ്ഫോർമറും അനുബന്ധ ഉപകരണങ്ങളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.