യുവതി ആത്മഹത്യ ചെയ്ത സംഭവം; ബന്ധുവായ മാതാവും മകനും അറസ്​റ്റിൽ

പേരാമ്പ്ര: യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ മാതാവിനെയും മകനെയും പൊലീസ് അറസ്​റ്റ്​ ചെയ്തു. മുളിയങ്ങൽ കുന്നത്ത് ഇന്ദിര (55), മകൻ ഉണ്ണിക്കൃഷ്ണൻ (55) എന്നിവരെയാണ് പേരാമ്പ്ര സി.ഐ കെ. സുനിൽകുമാറി​‍ൻെറ നേതൃത്വത്തി​ലെ സംഘം അറസ്​റ്റ്​ ചെയ്തത്. ഇവരെ കോടതി റിമാൻഡ്​ ചെയ്തു. 2019 മാർച്ച് രണ്ടിനാണ് മുളിയങ്ങൽ കുന്നത്ത് ദീപേഷി​‍ൻെറ ഭാര്യ മഞ്ജിമ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്കുറിപ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നു. എന്നാൽ, അത് ഇരുവരും നശിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് കത്തി​‍ൻെറ ഫോട്ടോ യുവതിയുടെ മൊബൈൽ ഫോണിൽനിന്നും കണ്ടെടുത്തതോടെയാണ് കേസിനു വഴിത്തിരിവുണ്ടാകുന്നത്. യുവതിയുടെ ഭർതൃപിതാവി​‍ൻെറ സഹോദരിയും മകനുമാണ് അറസ്​റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.