മുക്കം നഗരസഭയില്‍ വാക്‌സിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി മുക്കം: കോവിഡിനെതിരെ വാക്‌സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുമ്പോഴും മാനദണ്ഡങ്ങള്‍ പാലിച്ചു മലയോര മേഖലയില്‍ മുക്കം നഗരസഭയിലും കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ വാക്‌സിന്‍ നല്‍കുന്നതിനുള്ള ഒരുക്കം ആരംഭിച്ചു. മുക്കം നഗരസഭയില്‍ 3400 പേർക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നഗരസഭയില്‍ ജനുവരി 31ന് 33 വിഷനുകളിലായി 33 കേന്ദ്രങ്ങളില്‍ 100 വീതം കുട്ടികള്‍ക്കാണ് തുള്ളിമരുന്നു നല്‍കുന്നത്. വാക്‌സിന്‍ വിതരണ ബൂത്തുകളില്‍ നിയുക്തരായ വാക്‌സിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച നടന്നു. മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. ടി.ഒ. മായയുടെ അധ്യക്ഷതയില്‍ ആരോഗ്യസ്ഥിരം സമിതി അംഗം എം. ബിജുന പരിശീലനം ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.കെ ലിസ, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ പി.സി. പത്മജ, കെ. സുജിത, പി.പി. വസന്ത, നഗരസഭാംഗങ്ങളായ എം.വി. രജനി, റംല ഗഫൂര്‍ എന്നിവർ സംസാരിച്ചു. wed pulse polyo_mukkom.jpg മുക്കത്ത് നടന്ന പള്‍സ് പോളിയോ വാക്‌സിനേറ്റര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. ടി.ഒ. മായ ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.