വെൽഫെയർ പാർട്ടി വാഹനജാഥ സമാപിച്ചു

പയ്യോളി: 'വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്​ട്രീയം' തലക്കെട്ടിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ്​ മുജീബലി നടത്തിയ വാഹനജാഥ പയ്യോളിയിൽ സമാപിച്ചു. ജില്ല കമ്മിറ്റിയംഗം ശശീന്ദ്രൻ ബപ്പങ്ങാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം പ്രസിഡൻറ്​ എം.എം. മുഹിയുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി. മജീദ് സ്വാഗതവും കെ. ഹസ്സൻകുട്ടി മാസ്​റ്റർ നന്ദിയും പറഞ്ഞു. പുറക്കാട് കൊപ്രക്കണ്ടത്തിൽനിന്ന്​ ആരംഭിച്ച ജാഥക്ക് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ സ്വീകരണ യോഗങ്ങൾക്ക് റാഷിദ് കോട്ടക്കൽ, എം. റഫീഖ്, ചന്ദ്രിക കൊയിലാണ്ടി, ടി.വി. അമ്മാട്ടി, കീത്താന നിസാർ, എം.സി. സമീർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.