പിരിച്ചുവിട്ട തൊഴിലാളികൾ പട്ടിണി മാർച്ച് നടത്തി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പട്ടിണി മാർച്ച് നടത്തി. മെഡിക്കൽ കോളജിനു മുൻപിലെ സമരപന്തലിൽനിന്നാണ് സ്​റ്റീൽ പാത്രങ്ങൾ മുട്ടി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. കലക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ദിനേശ് പെരുമണ്ണ അധ്യക്ഷനായിരുന്നു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡണ്ട് കെ. രാജീവ്, ഫോർവേർഡ് ബ്ലോക്ക് സംസ്ഥാന കമ്മറ്റി അഗം ദേവദാസ് കുട്ടമ്പൂർ, അഷറഫ് കായക്കൽ, കേരള ദലിത്​ ഫെഡറേഷൻ (ഡെമോക്രാറ്റിക്​) ജില്ല പ്രസിഡൻറ്​ പി.ടി. ജനാർദനൻ, എം. ടി. സേതുമാധവൻ, മഠത്തിൽ അബ്​ദുൽഅസീസ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.