മധ്യവയസ്​ക​​​‍െൻറ ആത്മഹത്യ: ജയിൽ സൂപ്രണ്ട്​ ഉൾപ്പെടെ മൂന്നുപേർക്കെതിരെ നടപടി

മധ്യവയസ്​ക​​​‍ൻെറ ആത്മഹത്യ: ജയിൽ സൂപ്രണ്ട്​ ഉൾപ്പെടെ മൂന്നുപേർക്കെതിരെ നടപടി കോഴിക്കോട്: മധ്യവയസ്​കൻ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൂപ്രണ്ട്​ ഉൾപ്പെടെ മൂന്ന്​ ഉ​േദ്യാഗസ്ഥർക്കെതിരെ നടപടി. സൂപ്രണ്ട്​ റിനിലിനെ വൈത്തിരി സബ്​ജയിലിലേക്കും ഡെപ്യൂട്ടി പ്രിസൺ ഓഫിസർ കലേഷിനെ ചീമേനി ജയിലിലേക്കും സ്ഥലം മാറ്റി. അസി. പ്രിസൺ ഓഫിസർ മനോജിനെ​ സസ്​പെൻഡ്​ ചെയ്​തു. വൈത്തിരി സബ്​ ജയിൽ സൂപ്രണ്ടായിരുന്ന അഖിൽ രാജാണ്​ കോഴിക്കോട്​ സബ്​ ജയിലി​‍ൻെറ പുതിയ സൂപ്രണ്ട്​. മാങ്കാവ് കുറ്റിയില്‍ താഴം കരിമ്പൊയില്‍ എ.കെ. ബീരാൻ കോയ (61) കഴിഞ്ഞ ദിവസം കോഴിക്കോട്​ സബ്​ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ്​ ഉദ്യോഗസ്ഥർക്കെതിരെ​ വകുപ്പുതല നടപടി. വിചാരണ തടവുകാരൻ ജയിലിൽ ആത്മഹത്യ ചെയ്​തതോടെ സംഭവത്തെക്കുറിച്ച്​ അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ ഉത്തര മേഖല ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനോട്​ ജയിൽ ഡി.ജി.പി ഋഷിരാജ്​സിങ്​ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ സെല്ലുകളുടെ ചുമതല വഹിച്ച മനോജിനും കലേഷിനും നോട്ടക്കുറവുണ്ടായി എന്ന്​ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ ഡി.ഐ.ജിതന്നെയാണ്​ ഇരുവർക്കുമെതിരായ നടപടിയെടുത്തത്​. മൊത്തം സുരക്ഷ ഉറപ്പാക്കുന്നതിൽ പാളിച്ചയുണ്ടായി എന്ന്​ കണ്ടെത്തിയതോടെ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാൻ ഡി.ഐ.ജി റിപ്പോർട്ടിൽ ഡി.ജി.പിയോട്​ ശിപാർശ ചെയ്​തു. തുടർന്ന്​ ഡി.ജി.പി ​ഋഷിരാജ്​ സിങ്ങാണ്​ സൂപ്രണ്ടിനെതിരായ നടപടി കൈക്കൊണ്ടത്​. ബീരാൻ കോയയെ അറസ്​റ്റ്​ ചെയ്​തതുമായി ബന്ധപ്പെട്ട്​ പൊലീസിന്​ വീഴ്​ചയുണ്ടായോ എന്ന്​ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നുണ്ട്​. സ്​ത്രീ പരാതി നൽകിയയുടൻ മതിയായ അന്വേഷണം നടത്താതെ പന്തീരാങ്കാവ്​ പൊലീസ് ബീരാൻ കോയക്കെതിരെ കേസെടുത്ത് അറസ്​റ്റ്​ ചെയ്തുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ബീരാൻ കോയ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട്​ അസ്വാഭാവിക മരണത്തിന്​ കസബ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.