കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്സിനെ സ്വീകരിക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ ജനുവരി എട്ടിന് ഡ്രൈറണ്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാക്സിന്‍ കുത്തിവെക്കുന്നതിനു മുമ്പുള്ള ഒരുക്കവും കുത്തിവെച്ചതിനു ശേഷമുളള നിരീക്ഷണങ്ങളും എങ്ങനെയായിരിക്കുമെന്ന് മോക്ഡ്രില്‍ മാതൃകയില്‍ നടത്തുന്നതാണ് ഡ്രൈറണ്‍. ബീച്ച് ആശുപത്രി, തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം, പുതിയാപ്പ, പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈറണ്‍ നടക്കുക. ഡ്രൈറണിനായി ആരോഗ്യവകുപ്പു പൂര്‍ണസജ്ജമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. റാങ്ക് പട്ടിക റദ്ദാക്കി കോഴിക്കോട്: ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നം.681/14 ട്രേഡ്സ്മാന്‍ (പ്ലംബർ) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ 2020 ആഗസ്റ്റ് 10 മുതല്‍ റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.