വീടി​‍െൻറ മേൽക്കൂര മാറ്റാൻ സഹായം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

വീടി​‍ൻെറ മേൽക്കൂര മാറ്റാൻ സഹായം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ കോഴിക്കോട്: കാലപ്പഴക്കം കാരണം പൊളിഞ്ഞു വീഴാറായ മുതിർന്ന പൗര​‍ൻെറ വീടി​‍ൻെറ മേൽക്കൂര മാറ്റി സ്ഥാപിക്കാൻ ധനസഹായം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നന്മണ്ട ഗ്രാമപഞ്ചായത്തി​‍ൻെറ ഗുണഭോക്തൃ ലിസ്​റ്റിൽ ഉൾപ്പെടാൻ പരാതിക്കാരനായ അത്തോളി ചീക്കിലോട് സ്വദേശി വിജയൻ നായർ അപേക്ഷ നൽകണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകി. മേൽക്കൂര മാറ്റി ​വെക്കാൻ സർക്കാർ നൽകുന്ന ധനസഹായത്തിന് പരാതിക്കാരൻ അർഹനാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. അപേക്ഷ കിട്ടിയാലുടൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ബി.പി.എൽ കാർഡിനുടമയാണ് പരാതിക്കാരൻ. കമീഷൻ പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന്​ റിപ്പോർട്ട് വാങ്ങി. 2017-'18 ലെ ഗുണഭോക്തൃ ലിസ്​റ്റിൽ പരാതിക്കാരൻ ഉൾപ്പെടാതെ പോയെന്നും എന്നാൽ, സഹായത്തിന് പൂർണമായി അർഹനാണെന്നും റിപ്പോർട്ടിലുണ്ട്​. ഗുണഭോക്തൃ ലിസ്​റ്റിൽ ഉൾപ്പെടാത്തയാൾക്ക്​ സഹായം നൽകാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.