തുലാവർഷമഴ കനത്തു; വെള്ളം കയറി കോട്ടനട വയലിലെ നെൽകൃഷിക്ക് നാശം

ബാലുശേരി: തുലാവർഷ മഴ കനത്തതോടെ ബാലുശേരി കോട്ടനട വയലിൽ വെള്ളം കയറി ഏക്കർ കണക്കിന് നെൽകൃഷിക്ക് നാശം. ദിവസവും വൈകീട്ട് തുടർച്ചയായി പെയ്യുന്ന തുലാവർഷ മഴ നെൽ കർഷകരെ ആശങ്കയിലാക്കിയിരിക്കയാണ്. കോട്ടനട, നിർമല്ലൂർ, കിനാലൂർ ആര്യൻ കുന്നത്ത് താഴെ പ്രദേശങ്ങളിലെ പാടങ്ങളിൽ വിളഞ്ഞു നിൽക്കുന്ന നെൽകൃഷിയാണ് നാശമടയുന്നത്. പാടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ നെൽക്കതിർ കൊയ്തെടുക്കാനും പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം കൊയ്ത്ത് യന്ത്രം ഉപയോഗിച്ചായിരുന്നു കർഷകർ നെല്ല് കൊയ്തെടുത്തിരുന്നത്. എന്നാൽ, ഇത്തവണ പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാൻപോലും പറ്റുകയില്ലെന്നാണ് കർഷകർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.