ജനപ്രതിനിധികൾക്ക് 'മീഡിയവണി​െൻറ' സ്വീകരണം

ജനപ്രതിനിധികൾക്ക് 'മീഡിയവണി​ൻെറ' സ്വീകരണം കോഴിക്കോട്: സ്ത്രീകളുടെ വരുമാന വര്‍ധനക്ക് പുതിയ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​​ കാനത്തില്‍ ജമീല. നൈറ്റ് ലൈഫ് സാധ്യതകള്‍ ഒരുക്കുന്നതുള്‍പ്പെടെ കോഴിക്കോടിനെ വികസന സൗഹൃദമാക്കുമെന്ന് മേയര്‍ ബീന ഫിലിപ്. മീഡിയവണ്‍ ഹെഡ്ക്വാർട്ടേഴ്​സില്‍ നല്‍കിയ സ്വീകരണത്തിലാണ് തദ്ദേശ സ്ഥാപന മേധാവികള്‍ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചത്. കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭാരവാഹികള്‍ക്ക് 'മീഡിയവണ്‍' ആസ്ഥാനത്ത് സ്വീകരണവും ചായ സൽക്കാരവും ഒരുക്കി. ചടങ്ങില്‍ പങ്കെടുത്ത ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല, മേയർ ബീന ഫിലിപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി, പെരുവയല്‍ പഞ്ചായത്ത് പ്രസിഡൻറ്​ സുഹറ ടീച്ചർ എന്നിവർ വികസന സമീപനങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ജില്ല പഞ്ചായത്ത്​ അംഗം ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ.പി. അശ്വതി, ഗ്രാമപഞ്ചായത്ത്​ അംഗം പി. സൈദത്ത് എന്നിവരും സംഗമത്തിലെത്തി. 'മീഡിയവണ്‍' വൈസ് ചെയർമാന്‍ പി. മുജീബ് റഹ്മാന്‍, 'മാധ്യമം-മീഡിയവൺ' ഗ്രൂപ് എഡിറ്റര്‍ ഒ.അബ്​ദുറഹ്മാന്‍, സി.ഇ.ഒ റോഷന്‍ കക്കട്ട്, എഡിറ്റര്‍ രാജീവ് ദേവരാജ്, മാനേജിങ് എഡിറ്റർ സി. ദാവൂദ് എന്നിവർ സംസാരിച്ചു. തദ്ദേശ സ്ഥാപന മേധാവികള്‍‌ക്ക് മീഡിയവണ്‍ ഉപഹാരങ്ങള്‍ നല്‍കി. മീഡിയവണ്‍ സ്​റ്റുഡിയോയും സന്ദർശിച്ചാണ് നേതാക്കള്‍ മടങ്ങിയത്. PADAM: CT320 ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീലക്ക്​ 'മാധ്യമം-മീഡിയവൺ' ഗ്രൂപ്​ എഡിറ്റർ ഒ. അബ്​ദുറഹ്മാന്‍ ഉപഹാരം സമ്മാനിക്കുന്നു. മേയർ ഡോ. ബീന ഫിലിപ്​ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.