കൊയിലാണ്ടി: ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 6.30ഓടെ ചേമഞ്ചേരിയിലാണ് അപകടം. മംഗളൂരുവിൽനിന്ന് കടലുണ്ടിയിലേക്ക് ഗ്യാസ് സിലിണ്ടര്‍ കയറ്റി പോകുകയായിരുന്ന ലോറിയും കോഴിക്കോട്ടുനിന്നു വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇതേ ലോറിയിൽ പാമ്പാടിയില്‍നിന്നു പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കാറും ഇടിച്ചുകയറി. കൂട്ടിയിടിയില്‍ സിലിണ്ടര്‍ കയറ്റിയ ലോറിയിലെ ഡ്രൈവര്‍ കൊല്ലം സ്വദേശി തടത്തില്‍ പൊറ്റങ്കില്‍ സിയാദ് (35) സ്റ്റിയറിങ്ങില്‍ കുടുങ്ങി. സ്റ്റേഷൻ ഓഫിസര്‍ സി.പി. ആനന്ദിൻെറ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷ സേന പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഫയർ സ്റ്റേഷനിലെ കെ.ടി. രാജീവന്‍, കെ. പ്രദീപ്, ജി.കെ. ബിജുകുമാര്‍, എ. ഷിജിത്ത്, ഒ.കെ. അമല്‍രാജ്, കെ.കെ. സന്ദീപ്, പി.വി. മനോജ്, കെ. ബിനീഷ്, എം.എം. വിജയന്‍ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.