കടമുറി വിട്ടുകൊടുക്കാത്ത പ്രശ്നത്തിന്​ പരിഹാരം

കുറ്റ്യാടി: ഫർണിച്ചർകട നടത്താൻ കൊടുത്ത കെട്ടിടമുറികൾ വാടകക്കാരൻ ഒഴിയാത്ത പ്രശ്നം പരിഹരിച്ചു. വാടകക്കാരന് വേറെ സ്ഥലത്ത് കട തുടങ്ങാൻ ആവശ്യമായ മുറികൾ ലഭിക്കാനുള്ള തുക കെട്ടിടം ഉടമ കൊടുക്കണം. വാടകക്കാരൻ ഒഴിയാത്തതിനാൽ കെട്ടിടം ഉടമ മുറികൾ പൂട്ടിയിടുകയും തുറന്ന് കൊടുക്കാത്തതിനാൽ വാടകക്കാരൻ കുത്തിത്തുറക്കുകയും ചെയ്ത സംഭവം വിവാദമായിരുന്നു. കുറ്റ്യാടി ടൗണിൽ റിവർ റോഡിൽ തളീക്കര പിലാക്കോട് കുഞ്ഞമ്മദ് കള്ളാട് സ്വദേശി വിജയകുമാറിന് പതിനാറു വർഷം മുമ്പ് മര ഉരുപ്പടികൾ നിർമിക്കുന്നതിന് വാടകക്ക് നൽകിയ കടമുറികൾ ഒഴിയണം എന്നാവശ്യപ്പെട്ടിട്ടും ഒഴിയാത്തതിനാലാണത്രെ ഉടമ ഒരാഴ്ചമുമ്പ് വേറെ പൂട്ടിട്ട് പൂട്ടിയത്. തുറന്നു കൊടുക്കാതായതോടെ വാടക്കാരൻ പൂട്ടു പൊളിച്ച് അകത്തുകയറി പണി നടത്തുകയായിരുന്നു. പുതിയ കടമുറി കണ്ടെത്തിയാൽ കെട്ടിടം ഉടമ മധ്യസ്ഥന്മാർ മുഖേന തുക വാടകക്കാരന് കൈമാറണം. ശേഷം മുറി ഒഴിയണം. ഗ്രാമപഞ്ചായത്ത് ൈവസ് പ്രസിഡൻറ് ടി.െക. മോഹൻദാസ്, മെംബർ എ.സി. അബ്​ദുൽ മജീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഒ.വി. ലതീഫ്, വ്യാപാരി സമിതി പ്രസിഡൻറ്​ സി.എച്ച്​. ശരീഫ്, പി.സി. രവീന്ദ്രൻ, ശ്രുജേഷ് ഉൗരത്ത്, ഫൈസൽ ഉൗരത്ത്, എ.വി. സുരേന്ദ്രൻ, വി. ബാലൻ തുടങ്ങിയവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.