നടുവണ്ണൂർ: മായവും കലർപ്പുമില്ലാത്ത കുടുംബശ്രീ ഉൽപന്നങ്ങൾ എല്ലാ വീടുകളിലും ലഭ്യമാക്കുന്നതിനും തദ്ദേശീയമായി നിർമിക്കുന്ന സ്വാശ്രയ ഉൽപന്നങ്ങൾക്ക് സുസ്ഥിരവിപണി സൃഷ്ടിക്കാനും നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും 'നൈബർഹുഡ് മാർക്കറ്റുകൾ' ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഓരോ മൈക്രോ സംരംഭങ്ങളെങ്കിലും ആരംഭിക്കും. ഇതിനുപുറമെ കോഴിക്കോട് ജില്ലയിലെ മികച്ച കുടുംബശ്രീ ഉൽപന്നങ്ങൾകൂടി പദ്ധതിയിലുൾപ്പെടുത്തും. കുടുംബശ്രീ ഹോംഷോപ് പദ്ധതിയുടെ മേൽനോട്ടത്തിലായിരിക്കും മാനേജ്മൻെറ് നിർവഹണം. പദ്ധതിയുടെ ഭാഗമായി മുഴുവൻ വാർഡുകളിലും വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാരെയും സി.ഡി.എസ് ലെവൽ കോഓഡിനേറ്ററെയും നിയമിക്കും. വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പി. ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിഷ പുതിയോട്ടുംകണ്ടി, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സി.കെ. സോമൻ, സദാനന്ദൻ പാറക്കൽ, ടി.സി. സുരേന്ദ്രൻ മാസ്റ്റർ, ധന്യ, സജിന അക്സർ, സജീവൻ മക്കാട്ട്, ടി. നിസാർ മാസ്റ്റർ, അസി. സെക്രട്ടറി കെ.കെ. ഷിബിൻ, സതീശൻ കൈതക്കൽ തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു കുട്ടിക്കണ്ടി അധ്യക്ഷത വഹിച്ചു. ഹോംഷോപ് പദ്ധതി ജില്ല കോഓഡിനേറ്റർ പ്രസാദ് കൈതക്കൽ സ്വാഗതവും എം. ലിജില നന്ദിയും പറഞ്ഞു. അറിയിപ്പ് നടുവണ്ണൂര്‍: ഗ്രാമപഞ്ചായത്തില്‍നിന്ന് വിധവ പെന്‍ഷന്‍ / അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സിന് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം/ വിവാഹം ചെയ്തിട്ടില്ല എന്ന് കാണിക്കുന്ന ഗസറ്റഡ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് 15ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.