തൊഴിലാളികൾക്ക്​ സ്വീകരണം

ഇരിക്കൂർ: വിവിധ തൊഴിലാളി സംഘടനകളിൽ നിന്ന് രാജിവെച്ച് ഐ.എൻ.ടി.യു.സിയിൽ ചേർന്ന തൊഴിലാളികൾക്ക് സ്വീകരണം നൽകി. സെക്രട്ടറി ജോസ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. എ.എം. വിജയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ സി.വി. ഫൈസൽ, ഇരിക്കൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ വിനിൽകുമാർ, കെ.കെ. റാഷിദ്, കെ.വി. ദാമോദരൻ, അസൈനാർ, നാരായണൻ തുടങ്ങിയവർ സംസാരിച്ചു. മഹിള കോൺഗ്രസ് കൺവെൻഷൻ ഇരിക്കൂർ: മഹിള കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ജില്ല പ്രസിഡൻറ്​ രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. എൻ.കെ. സന്ധ്യ അധ്യക്ഷത വഹിച്ചു. പി. കോമള, വാർഡംഗം ശബ്നം, സി.വി. ഫൈസൽ, കെ. ലക്ഷ്മി, സ്മിത രമേശൻ, ബിന്ദു സതീശൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറായി എൻ.കെ. സന്ധ്യയെയും സെക്രട്ടറിയായി പി.കോമളയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.