റോഡരികിൽ കാടുപിടിച്ചു: വാഹന യാത്രക്കാർക്ക് അപകടഭീതി

ബാലുശ്ശേരി: തലയാട് -കക്കയം റോഡിൽ ഇരുവശവും കാട് വളർന്നത് വാഹന യാത്രക്കാർക്ക് അപകടഭീതി ഉയർത്തുന്നു. ടൂറിസം മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചതോടെ കക്കയം, കരിയാത്തൻപാറ, വയലട, തോണിക്കടവ് പ്രദേശങ്ങളിലേക്ക് ദിനംപ്രതി നിരവധി സഞ്ചാരികളാണ് വാഹനങ്ങളിലായെത്തുന്നത്. അപകടം പതിയിരിക്കുന്ന വളവുകളിൽ റോഡിലേക്ക് കാട് വളർന്നുകിടക്കുന്നതു കാരണം മുന്നിലുള്ള വാഹനങ്ങളെ പോലും കാണാൻ പറ്റാത്ത അവസ്​ഥയാണ്. രാത്രിയായാൽ കാട്ടിനുള്ളിൽനിന്ന്​ കാട്ടുപന്നി, കൂരമാൻ തുടങ്ങിയ വന്യജീവികളും റോഡിലേക്ക് എത്താറുണ്ട്​. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.