കാർഷിക വിളകളുടെ മോഷണം പതിവാകുന്നു, റബർമരങ്ങൾ നശിപ്പിച്ചു

നാദാപുരം: വിലങ്ങാട് മലയോരത്ത് കാർഷിക വിളകളുടെ മോഷണം പതിവാകുന്നതിനിടെ റബർ മരങ്ങൾ നശിപ്പിച്ചതായും പരാതി. പുതിയ മുറ്റത്ത് തോമസി​‍ൻെറ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ ടാപ്പിങ് ചെയ്യുന്ന രണ്ട് റബർ മരങ്ങളാണ് നശിപ്പിച്ചത്. ഷീറ്റ് നിർമാണത്തിന് ശേഖരിച്ച റബർ പാൽ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്മസ് ദിവസം മേഖലയിൽനിന്ന് അടക്ക മോഷണം പോയിരുന്നു. മോഷണ മുതലുമായി ഒരാളെ വിലങ്ങാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് നാട്ടുകാർ പിടികൂടി കുറ്റ്യാടി പൊലീസിലേൽപിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ പറമ്പിലെ മരങ്ങൾ കേടുവരുത്തിയതായി കാണുന്നത്. മലയോര ഭൂമിയിൽനിന്ന് അടുത്തിടെയായി തേങ്ങ, അടക്ക തുടങ്ങിയ ഉൽപന്നങ്ങൾ വ്യാപകമായി മോഷണം പോവുന്നത് പതിവായതായി കർഷകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.