തില്ലങ്കേരിയിൽ ഗുഡ്സ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു

ഇരിട്ടി: തില്ലങ്കേരിയിൽ ഗുഡ്സ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലശ്ശേരി ഉമ്മൻച്ചിറ പുള്ളിയോട് അൽ ജനത്ത് മൻസിലിൽ പി.കെ. സർഫറാസ് നവാസ് (39) ആണ് മരിച്ചത്​. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ തില്ലങ്കേരി മരമില്ലിന് സമീപമായിരുന്നു അപകടം. തില്ലങ്കേരിയിൽനിന്ന്​ ഉരുവച്ചാൽ ഭാഗത്തേക്ക് പോകുന്നതിനിടെ ഗുഡ്സ് ജീപ്പും മുഴക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സർഫറാസിനെ ഉടൻ തലശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ മുഴക്കുന്ന് അരയാലിന് സമീപത്തെ ഭാര്യവീട്ടിൽനിന്ന്​ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ട സർഫറാസ് അത്യാവശ്യകാര്യത്തിന് വീണ്ടും തിരിച്ച് ഭാര്യവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. സലീനയാണ് ഭാര്യ. മക്കൾ: ലുബാബ, ലായിക്ക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.