ഇരിട്ടി: . കാക്കയങ്ങാട് പാലപ്പുഴയിലെ ചെരുവിൽ സി.ഡി. കുര്യാക്കോസ് (69) ആണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. വീടിന് സമീപത്തെ പറമ്പിൽ കാടുവെട്ടിത്തെളിക്കുന്നതിനിടെ അബദ്ധത്തിൽ കമ്പിയിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ഉടൻ വീട്ടുകാർ ആദ്യം പേരാവൂരിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി ലൈൻ ദിവസങ്ങൾക്കു മുമ്പ് പൊട്ടിവീണതാകാമെന്നാണ് സൂചന. ഈ വിവരം കെ.എസ്.ഇ.ബിയിലും അറിയിച്ചിരുന്നില്ല. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി പൊലീസിൻെറ നിർദേശപ്രകാരം കമ്പികൾ മാറ്റിക്കെട്ടി. ഭാര്യ: മേരി. മക്കൾ: ബീന, ബിനോയ്, സിസ്റ്റർ സ്മിത, രമ്യ. മരുമക്കൾ: സജി, ഷീന, സാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.