മാവൂരില്‍ അഞ്ച്​ റോഡുകളുടെ പ്രവൃത്തിക്ക് തുടക്കമായി

മാവൂര്‍: ഗ്രാമപഞ്ചായത്തില്‍ ഭരണാനുമതി ലഭിച്ച അഞ്ച് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ റോഡുകള്‍ക്ക് 77 ലക്ഷം രൂപയാണ് അനുവദിച്ചത്. കുതിരാടം-ചിറക്കല്‍താഴം റോഡ് (21.8 ലക്ഷം), കരിങ്ങഞ്ചേരി കമ്പളത്ത്മീത്തല്‍ റോഡ് (12.10 ലക്ഷം), മാട്ടാനത്ത് താഴം വി.സി.ബി റോഡ് (18 ലക്ഷം), വെളുത്തേടത്ത് താഴം ചോലക്കല്‍മീത്തല്‍ റോഡ് (15 ലക്ഷം), മാവൂര്‍ മണന്തലക്കടവ് ഫൈബര്‍വ്യൂ-മസ്ജിദ് റോഡ് (10 ലക്ഷം) എന്നീ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്. ഗ്രാമപഞ്ചായത്തില്‍ ഇതേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ തൊണ്ടിയേരി കളരിക്കല്‍താഴം റോഡ്, ചിറക്കല്‍ വീട്ടിക്കാട്ട് ഹൈസ്കൂള്‍ റോഡ്, മഞ്ഞൊടി ചാലിപ്പാടം റോഡ്, മാവൂര്‍ പൈപ്പ്​ലൈന്‍ റോഡ്, ഊര്‍ക്കടവ് പുതിയേടത്ത്താഴം റോഡ്, വലവീട്ടില്‍താഴം കുന്നതടായി റോഡ് എന്നിവയുടെ ടെൻഡര്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനിത പൂതക്കുഴിയില്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. സുധ, സാജിത പാലിശ്ശേരി, പുതുക്കുടി സുരേഷ്, കെ. അനൂപ്, പി. സുനീഷ്, കെ.പി. ചന്ദ്രൻ, എം. ധർമജൻ, എൻ. ബാലചന്ദ്രൻ, കെ. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.