ഉപവാസ സമരം നടത്തി

ഫറോക്ക്: കേന്ദ്ര സർക്കാറി​ൻെറ കർഷക-കർഷകത്തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അഖിലേന്ത്യ കിസാൻസഭയുടെയും ദേശീയ കർഷകത്തൊഴിലാളി യൂനിയ​ൻെറയും നേതൃത്വത്തിൽ ഫറോക്കിൽ ഉപവാസ സമരം നടത്തി. ഫറോക്ക് ​െറയിൽവേ സ്​റ്റേഷനു മുന്നിൽ നടന്ന സമരം ഭാരതീയ കിസാൻ മസ്ദൂർ യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി പി. ഷാജി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ കിസാൻ സഭ ബേപ്പൂർ മണ്ഡലം സെക്രട്ടറി ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. നരിക്കുനി ബാബുരാജ്, മജീദ് വെൺമരത്ത്, എ.ടി. മുഹമ്മദ് റിയാസ്, ഒ. ഭക്തവത്സലൻ, ടി. ഉണ്ണികൃഷ്ണൻ, സി.പി. ശ്രീധരൻ, ടി. ചന്ദ്രമതി, കെ. രത്നാകരൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.