ഇ-പോസ്​ മെഷീൻ തകരാർ; റേഷൻ വിതരണം മുടങ്ങുന്നു

കോഴിക്കോട്: ഇ-പോസ് മെഷീ​ൻെറ തകരാറുമൂലം റേഷൻ വിതരണം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഒാൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു​. തുടർച്ചയായി മൂന്നാം ദിവസമാണ് ഇ-പോസ് മെഷീൻ തകരാറിലാവുന്നത്​. സാമൂഹിക അകലം പാലിക്കുന്നതിനുപകരം കൂട്ടംകൂടി നിൽക്കുന്ന അവസ്ഥയാണ്​. ഒരു ദിവസം 16 മുതൽ 20 വരെ കാർഡുകൾക്ക് മാത്രമേ റേഷൻ വിതരണം നടത്താൻ കഴിയുന്നുള്ളൂ. സെപ്റ്റംബർ മുതൽ സാധാരണ റേഷനുപുറമേ സർക്കാർ കിറ്റു വിതണവും മുൻഗണന വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാറി​ൻെറ പി.എം.ജി.കെ.വൈ സൗജന്യ ഭക്ഷ്യധാന്യങ്ങളും പയറും വിതരണവും നടത്തുന്നുണ്ട്. റേഷൻ വിതരണത്തിൽ വരുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഒാൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.