മോഷ്​ടാക്കളൊഴിയാതെ നഗരം​; സ്​റ്റേഷനറി കടയിൽ കവർച്ച

കോഴിക്കോട്: നഗര പരിധിയില്‍ വീണ്ടും മോഷണം. രണ്ടാംഗേറ്റിന് സമീപത്തെ വെങ്കിടേഷ് സ്​റ്റേഷനറി കടയിലാണ്​ കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്​. കുത്തിത്തുറന്ന കടയിൽനിന്ന്​ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകൾ, സിഗരറ്റ്​, 6000 രൂപ എന്നിവയാണ്​ കവര്‍ന്നത്. ടൗണ്‍ സി.ഐ എ. ഉമേഷും എസ്‌.ഐ കെ.ടി. ബിജിത്തും കടയില്‍ പരിശോധന നടത്തി. രണ്ടുപേരാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍നിന്ന്​ പൊലീസിന്​ ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. സാമൂഹികവിരുദ്ധര്‍ ഇവിടെ പതിവായി ഉണ്ടാവാറുണ്ടെന്നാണ്​​ പ്രദേശത്തെ വ്യാപാരികള്‍ പറയുന്നത്​. മയക്കുമരുന്ന് വില്‍പനയും ഉപയോഗവും ഇവിടം കേന്ദ്രീകരിച്ച് നടക്കാറുണ്ട്. നേരത്തെ ഇവിടെ നിന്ന്​ ഒരാളെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും ഇവിടെയെത്തി കടക്കാരെ ഭീഷണിപ്പെടുത്തി. പലരും പൊലീസില്‍ പോലും പരാതി നല്‍കാന്‍ മടിക്കുകയാണ്. അതേസമയം, രാപ്പകൽ പട്രോളിങ്​ നടത്താറുണ്ടെന്നാണ്​ പൊലീസ്​ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.